വിമാനത്താവളത്തിൽ 40 വെടിയുണ്ടകളുമായി തമിഴ് നടൻ പിടിയിൽ…


ചെന്നൈ വിമാനത്താവളത്തിൽ വെടിയുണ്ടകളുമായി നടൻ പിടിയിലായി.നടനും രാഷ്ട്രീയ നേതാവുമായ കരുണാസിൻ്റെ ബാഗിൽ നിന്നാണ് 40 വെടിയുണ്ടകൾ കണ്ടെത്തിയത്.ഞായറാഴ്ച തിരുച്ചിയിലേക്ക് പോകാനായി ചെന്നൈ എയർപോർട്ടിലെത്തിയപ്പോളായിരുന്നു സുരക്ഷാദ്യോ​ഗസ്ഥർ താരത്തിന്റെ ബാ​ഗിൽ നിന്ന് വെടിയുണ്ടകൾ കണ്ടെടുത്തത്.

വിമാനത്താവളത്തിൽ കരുണാസിന്റെ സ്യൂട്ട്‌ക്കേസ് സ്‌കാൻ പരിശോധനക്ക് വിധേയമാക്കുന്നതിനിടെ അലാറമടിച്ചു. തുടർന്നാണ് ബാഗിൽനിന്ന് 40 വെടിയുണ്ടകൾ കണ്ടെടുത്തത്. തനിക്ക് തോക്ക് ലൈസൻസുണ്ടെന്നതിന്റെ രേഖകൾ കരുണാസ് സമർപിച്ചെങ്കിലും ഇദ്ദേഹത്തിന്റെ വിമാനയാത്ര സുരക്ഷ ഉദ്യോഗസ്ഥർ റദ്ദാക്കി. വിശദമായ ചോദ്യംചെയ്യലിനുശേഷം ഇദ്ദേഹത്തെ വിമാനത്താവള അധികൃതർ വിട്ടയച്ചു. മാതൃക പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ തോക്ക് ഡിണ്ടിഗൽ പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചെങ്കിലും വെടിയുണ്ടകൾ അബദ്ധത്തിൽ ബാഗിൽ വച്ചതാണെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞു.രേഖകൾ പരിശോധിച്ച ശേഷം കരുണാസ് പറഞ്ഞത് ശരിയാണെന്ന് വ്യക്തമായതോടെ അദ്ദേഹത്തിന് തിരുച്ചിയിലേക്ക് പോകാൻ ഉദ്യോ​ഗസ്ഥർ അനുമതി നൽകി.
أحدث أقدم