ഇങ്ങോട്ട് ദ്രോഹിച്ചാല്‍ അങ്ങോട്ടും'; തമിഴ്‌നാടിനെതിരേ മന്ത്രി ഗണേഷ് ,അവിടെ 4,000 വാങ്ങിയാല്‍ ഇവിടെയും 4,000 വാങ്ങിക്കും.


'


തിരുവനന്തപുരം: കേരള സര്‍ക്കാരുമായി കൂടിയാലോചിക്കാതെ വാഹനങ്ങൾക്ക് 4,000 രൂപ റോഡ് ടാക്‌സ് വര്‍ധിപ്പിച്ച തമിഴ്‌നാട് സര്‍ക്കാരിന്‍റെ നടപടിക്കെതിരേ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. തമിഴ്‌നാടിനോട് സൗഹാര്‍ദത്തില്‍ പോകാനാണ് കേരളം ആഗ്രഹിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം നിരവധി വാഹനങ്ങള്‍ അവിടെ പിടിച്ചിടുന്ന സ്ഥിതിയുണ്ടായി. കേരളത്തില്‍ ശബരിമല സീസണാണ് വരുന്നതെന്ന് തമിഴ്‌നാട് ഓര്‍ക്കണം. രാജ്യം മുഴുവന്‍ ഒരു നികുതി എന്നു കേന്ദ്രം പറയുമ്പോഴാണ് ഈ നടപടി.

തമിഴ്‌നാട്ടില്‍ നിന്നാണ് ശബരിമലയിലേക്ക് ഏറ്റവും കൂടുതല്‍ തീർഥാടകരെത്തുന്നത്. അങ്ങനെയെങ്കിൽ നമുക്കും പോരട്ടെ 4,000 രൂപ എന്നാണ് നമ്മുടെ നിലപാട്. അവിടെ 4,000 വാങ്ങിയാല്‍ ഇവിടെയും 4,000 വാങ്ങിക്കും. ഇങ്ങോട്ട് ദ്രോഹിച്ചാല്‍ തിരികെ അങ്ങോട്ടും ദ്രോഹിക്കും. കെഎസ്ആര്‍ടിസിയുടെ വണ്ടി പിടിച്ചിട്ടാല്‍ ഇവിടെ തമിഴ്‌നാടിന്‍റെ വണ്ടിയും പിടിച്ചിടും. അതില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല- ഗണേഷ് കുമാര്‍ നിയമസഭയില്‍ ധനാഭ്യാര്‍ഥന ചര്‍ച്ചക്കുള്ള മറുപടിയിൽ പറഞ്ഞു.
أحدث أقدم