നെറ്റ് പരീക്ഷ..ചോദ്യപേപ്പര്‍ 48 മണിക്കൂര്‍ മുന്‍പേ ചോര്‍ന്നു..വിറ്റത് ആറ് ലക്ഷത്തിന്…


എൻ ടി എ ചൊവ്വാഴ്ച നടത്തിയ യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ 48 മണിക്കൂര്‍ മുന്‍പ് ചോര്‍ന്നെന്ന് കണ്ടെത്തി സിബിഐ.പരീക്ഷയുടെ ചോദ്യപേപ്പര്‍ ടെലഗ്രാമിലും ഡാര്‍ക് വെബിലും വന്നതായും ആറ് ലക്ഷം രൂപയ്ക്കാണ് വിറ്റതെന്നും സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. ചോദ്യപേപ്പര്‍ ലീക്കായെന്ന പരാതിയെ തുടര്‍ന്ന് നെറ്റ് പരീക്ഷ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.

എന്നാല്‍ എവിടെ വച്ചാണ് ചോര്‍ന്നതെന്ന് കണ്ടെത്താനായിട്ടില്ലെന്ന് സിബിഎ പറയുന്നു. ചോദ്യപേപ്പർ ചോർന്നതിൽ ചില പരീശീലന കേന്ദ്രങ്ങള്‍ക്ക് പങ്കുണ്ടെന്നും അതിന്റെ ഉടമസ്ഥര്‍ നീരിക്ഷണത്തിലാണെന്നും സിബിഐ പറയുന്നു. പരീക്ഷയുടെ ചോദ്യപ്പേര്‍ 48 മണിക്കൂര്‍ മുന്‍പേ ടെലഗ്രാമിലും ഡാര്‍ക് വെബിലും വന്നതായി കണ്ടെത്തിയെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
أحدث أقدم