പാമ്പാടി : ഹൃദയസ്തംഭനം വന്നയാൾ വീടിനകത്ത് കുടുങ്ങി, പാമ്പാടി ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി- സൗത്ത് പാമ്പാടി: സൗത്ത് പാമ്പാടി സെൻതോമസ് ഹൈസ്കൂളിന്റെ പുറകുവശത്തായി താമസിക്കുന്ന വെള്ളക്കോട്ട് സാബു ചാക്കോ ഹൃദയസ്തംഭനത്താൽ പൂർണ്ണ ബോധരഹിതനാകുന്നതിനു മുൻപ് സഹോദരനെയും കുടുംബത്തെയും വിളിച്ചുവരുത്തി എങ്കിലും വീടിന് അകത്തു കടക്കാനായില്ല. സഹോദരൻ വെള്ളക്കോട്ട് സാബു ചാക്കോ വായിൽ നിന്ന് രക്തം വന്ന് ശ്വാസം വലിക്കുന്നത് മാത്രമേ പുറത്ത് സിറ്റൗട്ടിൽ നിന്ന് കാണുവാനേ നിർവാഹം ഉണ്ടായിരുന്നുള്ളൂ. സഹോദരനും നാട്ടുകാരും എത്തിയപ്പോഴേക്കും സാബു ബോധരഹിതനായിരുന്നു. വീടിന്റെ എല്ലാ വാതിലുകൾകൾക്കും അകത്തുനിന്നും കുറ്റിയിട്ടിരിക്കുകയും, പുറത്തേക്കുള്ള വാതിലുകൾക്കെല്ലാം രണ്ട് ഇരുമ്പ് പട്ടകൾ വീതം പിടിപ്പിച്ച് ബന്ധിച്ചിരിക്കുകയും ആയിരുന്നു. വിവരം വിളിച്ചറിയിച്ചത് അനുസരിച്ച് പാമ്പാടിയിൽ നിന്നും സ്റ്റേഷൻ ഹൗസ് ഓഫീസർ വി വി കുമാറിന്റെ നേതൃത്വത്തിൽ എത്തിയ എത്തിയ ഫയർ ആൻഡ് റെസ്ക്യൂ ടീം അംഗങ്ങൾ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ഇരുമ്പ് പൈപ്പും ഇരുമ്പ് വലയും ഉപയോഗിച്ച് നിർമ്മിച്ചിരുന്ന ജനൽ അറത്തുമാറ്റി അകത്തു കടന്ന് അകത്തെ വാതിൽ ചവിട്ടി പൊളിച്ച് ആളെ പുറത്തെത്തിക്കുകയായിരുന്നു. ആംബുലൻസിൽ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സീനിയർ ഫയർ ഓഫീസർ അഭിലാഷ് കുമാർ വി. എസ്, ഓഫീസർമാരായ രഞ്ജു,നിഖിൽ, ജിബീഷ് എം. ആർ,ബിന്റു ആന്റണി, ശ്രീകുമാർ നായർ, പാമ്പാടി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണന്റ് അഡ്വക്കേറ്റ് സിജു.കെ ഐസക്ക് എന്നിവർ രക്ഷാദൗത്യത്തിന് നേതൃത്വം നൽകി.മുൻപ് ക്വട്ടേഷൻ സംഘം ആളുമാറി വെട്ടി പരിക്ക് ഏൽപ്പിച്ചത് സാബുവിനെ ആയിരുന്നു. അതിനാൽ ആണ് ഒറ്റയ്ക്ക് താമസിക്കുന്ന സാബു പകൽ സമയത്തും വീട് ഇത്രയ്ക്ക് ബന്തവസാക്കാറുള്ളതെന്ന് ബന്ധുക്കൾ പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം 5 30 ന് എത്തിയ ഫയർ ആൻഡ് റെസ്ക്യൂ സംഘം ഒരു മണിക്കൂറോളം പണിപ്പെട്ടാണ് ആളെ പുറത്തെത്തിച്ചത്