ലഡാക്ക്: പരിശീലനത്തിനിടെ സൈനിക ടാങ്ക് അപകടത്തിൽപെട്ട് 5 സൈനികർക്ക് വീരമൃത്യു. ദൗലത് ബേഗ് ഓൾഡിയിൽ നദി മുറിച്ചുകടക്കുന്നിതിനിടെ ടാങ്കുകൾ ഒഴുക്കിൽപെട്ടാണ് അപകടമുണ്ടായത്.
നിങ്ങളുടെ ശക്തി വർധിപ്പിക്കാൻ ദിവസേന ഇതുപയോഗിക്കൂ
കൂടുതൽ അറിയുക
പരീശീലനത്തിനിടെ നദിയിൽ പെട്ടെന്ന് ജലനിരപ്പ് ഉയരുകയായിരുന്നു. ഒരു ജൂനിയർ കമ്മിഷൻഡ് ഓഫിസറും നാല് ജവാന്മാരുമായിരുന്നു ടാങ്കിലുണ്ടായിരുന്നത്. ഒരാളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ടെന്നും മറ്റ് 4 പേർക്കായി തെരച്ചിൽ തുടരുന്നതായി അധികൃതർ അറിയിച്ചു.