ചാക്കുകെട്ടുമായി ബൈക്കിൽ പോയ യുവാക്കളിൽ നിന്നും 7 കിലോ കഞ്ചാവ് പിടികൂടി….


മലപ്പുറം ജില്ലയിലെ തിരൂരിൽ ഏഴ് കിലോഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. തിരൂർ കുറ്റിപ്പുറം ഭാഗത്ത് വച്ചാണ് മോട്ടോർ സൈക്കിളിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവ് പിടികൂടിയത്. തിരൂർ മാറാക്കര സ്വദേശി മുഹമ്മദ് ഫൈസൽ, പശ്ചിമ ബംഗാൾ ഇസ്ലം പൂർ സ്വദേശി സോഫിക്കൂൾ മണ്ഡൽ എന്നിവരെയാണ് കഞ്ചാവുമായി എക്സൈസ് പൊക്കിയത്.

ഇവരെ എക്സൈസ് ചോദ്യം ചെയ്തുവരികയാണ്. ആർക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്നും എവിടെ നിന്നാണ് ലഭിച്ചതെന്നുമടക്കമുള്ള കാര്യങ്ങൾ എക്സൈസ് അന്വേഷിച്ച് വരികയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കുറ്റിപ്പുറം എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ മുരുഗദാസിന്‍റെ നേതൃത്വത്തിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ എസ് .ജി . സുനിൽ, പ്രിവന്റിവ് ഓഫീസർ എൻ . കെ. മിനുരാജ്, പ്രിവന്‍റീവ് ഓഫീസർ ഗ്രേഡ് മാരായ രാജീവ് കുമാർ കെ, സുനീഷ് പി.ഇ , ലെനിൻ എ.വി ,സിവിൽ എക്സൈസ് ഓഫീസർമാരായ കെ. മുഹമ്മദാലി,വി‌ടി കമ്മുക്കുട്ടി, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീജ എം. എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
أحدث أقدم