തൃശൂരില്‍ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം…


വലപ്പാട് കോതകുളത്ത് ഇടിമിന്നലേറ്റ് യുവതി മരിച്ചു. കോതകുളം വാഴൂർ ക്ഷേത്രത്തിനടുത്ത് വേളെക്കാട്ട് സുധീറിൻ്റെ ഭാര്യ നിമിഷ (42) ആണ് മരിച്ചത്. ഇന്ന് രാവിലെ ഉണ്ടായ ശക്തമായ ഇടിമിന്നലിലാണ് അപകടം ഉണ്ടായത്.വീടിന് പുറത്തുള്ള ബാത്ത്റൂമിൽ വെച്ചാണ് നിമിഷക്ക് ഇടിമിന്നലേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാത്ത്റൂമിൻ്റെ കോൺക്രീറ്റ് തകർന്നിട്ടുണ്ട്, ബൾബും ഇലക്ട്രിക്ക് വയറുകളും കത്തിക്കരിഞ്ഞ നിലയിലാണ്. മൃതദേഹം വലപ്പാട് ദയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്
أحدث أقدم