വനിതാ ശിശുക്ഷേമ വകുപ്പിന്റെ പോസ്റ്ററിൽ കുട്ടികളുടെ കൈ പിടിച്ച് രംഗണ്ണനും അമ്പാനും..വിമർശനം..


സ്‌കൂള്‍ പ്രവേശനത്തിന്റെ ഭാഗമായി വനിതാ ശിശുക്ഷേമ വകുപ്പ് പുറത്തിറക്കിയ പോസ്റ്ററിനെതിരെ വ്യാപക വിമർശനം.വിമര്‍ശനത്തെത്തുടര്‍ന്ന് പോസ്റ്റർ പിൻവലിച്ചു.ആവേശം സിനിമയിലെ കഥാപാത്രങ്ങളായ രംഗണ്ണനും അമ്പാനും കുട്ടികളുടെ കൈപിടിച്ച് നടക്കുന്നതായിരുന്നു പോസ്റ്റർ.ട്രെന്‍ഡിന്റെ ചുവടുപിടിച്ചിറക്കിയ പോസ്റ്ററിലെ അനൗചിത്യം ചൂണ്ടിക്കാണിച്ച് മനോരോഗ ചികിത്സാവിദഗ്ധന്‍ ഡോ. സി ജെ ജോണ്‍ ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടതോടെയാണ് വകുപ്പ് പോസ്റ്റര്‍ പിന്‍വലിച്ചത്. പകരം തിരുത്തിയ പോസ്റ്റര്‍ സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കുകയും ചെയ്തു.
أحدث أقدم