ഡബ്യു.സി.കെ.റോയി അന്തരിച്ചു




കോട്ടയം : മലയാള മനോരമ മുൻ അസിസ്റ്റൻ്റ് എഡിറ്റർ ഡബ്യു.സി.കെ. റോയി (77) അന്തരിച്ചു. 

വികസനോന്മുഖ റിപ്പോർട്ടിങ്ങിലൂടെ ശ്രദ്ധേയനായ ഡബ്യു.സി.കെ. റോയി 1974 ൽ മനോരമയിൽ ചേർന്നു. മൂവാറ്റുപുഴ സ്റ്റാഫ് റിപ്പോർട്ടറായി തുടക്കം. 1984 ൽ തിരുവല്ലാ റിപ്പോർട്ടറായി; 1994 മുതൽ 21 വർഷം കോട്ടയം ഡസ്കിൽ പ്രവർത്തിച്ചു. 2015 ൽ വിരമിച്ചു. കോട്ടയം പള്ളം സ്വദേശിയാണ്.  

തിരുവല്ല ബിലിവേഴ്സ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് അന്ത്യം സംഭവിച്ചത്.

റിട്ട. എൽഐസി ഉദ്യോഗസ്ഥ മേഴ്സി റോയിയാണ് ഭാര്യ. മക്കൾ: ഷെറി റോയ്, രേഷ്മ.
أحدث أقدم