പത്തനംതിട്ട : റാന്നിയിൽ സ്വകാര്യ ബസിന്റെ പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു.നാറാണംമൂഴി സ്വദേശി അലൻ (22) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന യുവാവിന് പരുക്കേറ്റു.
ബൈക്ക് റോഡിന് നടുവിൽ നിർത്തിയതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.ബൈക്ക് ബസ്സിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.