പാമ്പാടിയിൽ സ്ക്കൂൾ ബസിന് മുകളിൽ മരം വീണു,..സൗത്ത് പാമ്പാടി സെന്റ് തോമസ് ഹൈസ്കൂളിന്റെ ബസ്സാണ് ഭാഗികമായി തകർന്നത്.


പാമ്പാടി  : സൗത്ത് പാമ്പാടി സെന്റ് തോമസ് ഹൈസ്കൂളിന്റെ ബസ്സാണ് ഭാഗികമായി തകർന്നത്. സ്കൂളിന്റെ മുൻവശത്തുള്ള ഗ്രൗണ്ടിലെ  വാഹന ഷെഡ്ഡിൽ രാവിലത്തെ ഓട്ടം കഴിഞ്ഞ് പാർക്ക് ചെയ്തിരുന്ന വാഹനമാണ് ഭാഗികമായി തകർന്നത്. ഷെഡിന് മുകളിലേക്ക് അയൽപക്കത്തെ പറമ്പിലെ വലിയ ആഞ്ഞിലി കടപുഴകി വീഴുകയായിരുന്നു. ഷെഡ് പൂർണമായും തകർന്നു. പാമ്പാടി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഹൗസ് ഓഫീസർ വി.സുവികുമാർ, സീനിയർ ഫയർ ഓഫീസർ കെ. റ്റി സലി, ഫയർ ഓഫീസർമാരായ പത്മകുമാർ, ബിജേഷ് അനീഷ്,അരവിന്ദാക്ഷൻ ഹരീഷ് മോൻ എന്നിവർ എത്തിയാണ് മരം മുറിച്ചു നീക്കി വാഹനം പുറത്തെടുത്തത്. മരങ്ങൾ മുറിച്ചു മാറ്റുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിലും അപേക്ഷ നൽകിയിരുന്നതാണെന്നും വിദ്യാഭ്യാസ, റവന്യൂ അധികൃതർക്ക് സംഭവം സംബന്ധിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും ഹെഡ്മാസ്റ്റർ ഷൈജു.കെ ഐസക്ക് അറിയിച്ചു.
أحدث أقدم