മീനടത്ത് തോട്ടിൽ വീണു മരിച്ച യുവാവിൻ്റെ സംസ്കാരം നാളെ


 

 പാമ്പാടിമീനടത്ത് തോട്ടിൽ വീണു മരിച്ച യുവാവിൻ്റെ സംസ്കാരം നാളെ
ജൂൺ രണ്ട് ഞായറാഴ്ച നടക്കും. അഞ്ചേരി നരിമറ്റത്തിലായ മുണ്ടിയാക്കൽ എബ്രഹാം വർഗീസിന്റെ മകൻ അനീഷ് എം എബ്രഹാം (41) ആണ് മരിച്ചത്. സംസ്ക്‌കാരം ഞായറാഴ്ച ഒരു മണിക്ക് മീനടം സെന്റ്. തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടക്കും. മാതാവ് : അന്നമ്മ എബ്രഹാം സഹോദരൻ : അജിത് എം എബ്രഹാം. നാലുദിവസം മുൻപ് കാണാതായ അനീഷിനായി നാട്ടുകാരും അഗ്നിരക്ഷാ സേനയും ഈരാറ്റുപേട്ട ടീം എമർജൻസിയും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മീനടം പുത്തൻ പുരപടിക്കു സമീപംമീനടം പള്ളിയ്ക്ക് എതിർവശം തോട്ടിലാണ് മൃതദേഹം ലഭിച്ചത്. കഴിഞ്ഞ ദിവസം മുതലാണ് അനീഷിനെ കാണാതായത്. സംഭവത്തിൽ പാമ്പാടി പൊലീസ് കേസെടുത്തിട്ടുണ്ട്
أحدث أقدم