കൊല്ലത്ത് ഒൻപതാം ക്ലാസുകാരി ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ




കൊല്ലം : ചിതറ പുതുശ്ശേരിയിൽ ഒൻപതാം ക്ലാസുകാരി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ.പ്രസാദ് -ശാലിനി ദമ്പതികളുടെ മകൾ പൂജ ആണ് മരിച്ചത്. പെൺകുട്ടിയെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.കഴിഞ്ഞ ദിവസം രാത്രിയിൽ വീട്ടുകാരാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.ആത്മഹത്യക്ക് പിന്നിലെ കാരണം എന്താണെന്നതിൽ‌ വ്യക്തതയില്ല.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
أحدث أقدم