മൂന്ന് ബി.ജെ.പി എം.പിമാര്‍ ബന്ധപ്പെടുന്നുണ്ടെന്ന് തൃണമൂല്‍


പശ്ചിമ ബംഗാളിലെ മൂന്ന് നിയുക്ത ബിജെപി എംപിമാര്‍ തങ്ങളെ ബന്ധപ്പെടുന്നുണ്ടെന്ന അവകാശവാദവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. പാര്‍ട്ടി നേതാവ് അഭിഷേക് ബാനര്‍ജി ഇന്‍ഡ്യാ സഖ്യത്തിലെ നേതാക്കളുടെ യോഗത്തില്‍ ഇക്കാര്യം അറിയിച്ചെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്‍സിപി നേതാവ് ശരദ് പവാറുമായും ശിവസേനയുടെ നേതാവ് സഞ്ജയ് റാവത്തുമായും അഭിഷേക് ബാനര്‍ജി കൂടിക്കാഴ്ച്ചക്ക് ശ്രമിക്കുന്നുണ്ടെന്നാണ് വിവരം
അതേസമയം ആരോപണം ബിജെപി നിഷേധിച്ചു. ആകെയുള്ള 35 ലോക്‌സഭാ സീറ്റില്‍ 29 സീറ്റിലും ഇത്തവണ മമതയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസാണ് വിജയിച്ചത്. മൂന്ന് തവണ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബംഗാളില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകപക്ഷീയമായ വിജയം സംസ്ഥാനത്ത് അവകാശപ്പെട്ടിരുന്നു. സന്ദേശ്ഖലിയും നിയമന അഴിമതി ആരോപണവും അടക്കമുള്ള വിഷയങ്ങള്‍ ആവര്‍ത്തിച്ചുയര്‍ത്തി മമതക്കെതിരെ ഭരണവിരുദ്ധ വികാരം ആളിക്കത്തിക്കാന്‍ ബിജെപി ശ്രമിച്ചിരുന്നു.


أحدث أقدم