കേരള മാറ്റി കേരളം എന്നാക്കും; നിയമസഭയിൽ പേര് മാറ്റുന്നതിനുള്ള പ്രമേയം മുഖ്യമന്ത്രി അവതരിപ്പിക്കും




തിരുവനന്തപുരം: ഭരണഘടനയിൽ സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കിമാറ്റാൻ ആവശ്യപ്പെട്ട് സർക്കാർ ഇന്ന് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ആണ് പ്രമേയം അവതരിപ്പിക്കുക. ഭരണഘടനയിലെ ഗവൺമെന്റ് ഓഫ് കേരള എന്നത് കേരളം എന്നാക്കണം എന്നാണ് ആവശ്യം.

ഭരണഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും പേര് മാറ്റണം എന്നാണ് സർക്കാർ ആവശ്യപ്പെടുന്നത്. പേര് മാറ്റം സംബന്ധിച്ച് കഴിഞ്ഞ വർഷവും മുഖ്യമന്ത്രി സഭയിൽ പ്രമേയം കൊണ്ടുവന്നിരുന്നു. ഇത് പാസാകുകയും ചെയ്തിരുന്നു. എന്നാൽ ഒന്നാം പട്ടികയിൽ മാത്രം പേര് മാറ്റിയാൽ മതിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു. ഇതേ തുടർന്നാണ് വീണ്ടും പ്രമേയം അവതരിപ്പിക്കുന്നത്.

ബ്രിട്ടീഷുകാരുടെ പ്രയോഗം കാരണമാണ് കേരളം എന്നത് കേരള എന്നായി മാറിയത്. ഐക്യകേരളം രൂപീകരിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും പേര് മാറ്റാൻ കഴിഞ്ഞിട്ടില്ല. സർക്കാർ രേഖകളിൽ പോലും കേരള എന്നാണ് എഴുതുന്നത്. ഇതോടെയാണ് പ്രമേയം അവതരിപ്പിച്ച് പേര് മാറ്റാനുള്ള സർക്കാർ തീരുമാനം.
أحدث أقدم