റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനു മുകളിലക്കോണു മരം വീണത്.
കാര്‍ പൂര്‍ണമായും തകര്‍ന്നു.
റോഡരികിലെ വൈദ്യുതി പോസ്റ്റും തകര്‍ന്നു. ഇതോടെ പോസ്റ്റും, ലൈന്‍ കമ്പികളും അടക്കം കാറിനു മുകളിലേക്കു പതിക്കുകയായിരുന്നു.
കാറിനുള്ളില്‍ ഈ സമയം യാത്രക്കാരില്ലാതിരുന്നതിനാല്‍ വലിയ ദുരന്തം വഴിമാറി. കാറില്‍ ഉണ്ടായിരുന്നവര്‍ വില്ലേജ് ഓഫീനുള്ളില്‍ കയറിയതിനു ശേഷമാണു മരം കടപുഴകി കാറിനു മുകളില്‍ പതിച്ചത്. ഇന്ന് 2 മണിയോടെയാണ് അപകടം. മരത്തിന്റെ ശിഖര ഭാഗം റോഡിലേക്കു വീണതിനാല്‍ ഗതാഗത തടസമുണ്ടായി. അഗ്‌നിരക്ഷാസേന എത്തി മരം മുറിച്ചു മാറ്റി. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.