നായയെ മടിയിലിരുത്തി ഡ്രൈവിംഗ്: വൈദികനെതിരെ കേസ്, ലൈസൻസ് റദ്ദാക്കും


പന്തളം : നായയെ മടിയിലിരുത്തി കാറോടിച്ചതിന് പള്ളിവികാരിക്കെതിരേ മോട്ടോർവാഹന വകുപ്പ് കേസെടുത്തു. നൂറനാട് പടനിലം കത്തോലിക്കാപള്ളി വികാരി കൊല്ലം പേരയം മിനിഭവനിനിൽ ഫാ. ബൈജു വിൻസന്റിനെതിരേയാണ് ആലപ്പുഴ ആർ.ടി.ഒ. എൻഫോഴ്സ്മെന്റ് കേസെടുത്തത്. വാഹനം അപകടകരമായോടിച്ചതിന് ഇദ്ദേഹത്തിന്റെ ലൈസൻസ് റദ്ദാക്കും.

ജൂൺ ആറിനു വൈകുന്നേരം അഞ്ചിന് ചാരുംമൂട്ടിൽനിന്നു പടനിലത്തേക്കുള്ള യാത്രയ്ക്കിടയിലാണു സംഭവം. സ്റ്റിയറിങ്ങിനും തനിക്കുമിടയിൽ നായയെ ഇരുത്തി വാഹനമോടിക്കുന്നതിന്റെ ദൃശ്യം വികാരി തന്നെ സാമൂഹികമാധ്യമത്തിൽ ഇട്ടു. ഇതു പ്രചരിച്ചതോടെയാണ് ്  

മോട്ടോർവാഹന വകുപ്പ് അന്വേഷണം നടത്തിയത്.

നായയുടെ കാലിൻ്റെ ചികിത്സയ്ക്കായി മൃഗാശുപത്രിയിൽ പോയി മടങ്ങി വരികയായിരുന്നെന്നും അതുകൊണ്ടാണ് നായയെ മടിയിൽ ഇരുത്തിയതെന്നു മായിരുന്നു ഫാ. ബൈജുവിന്റെ വിശദീകരണം. ഇത് ഗതാഗത നിയമത്തിന്റെ ലംഘനമാണെന്നാണ് മോട്ടോർ വാഹനവകുപ്പ് ചൂണ്ടിക്കാട്ടുന്നത്
أحدث أقدم