പിണറായിയെ കുത്തി സി.പി.ഐ… ഇനി ആക്രമിക്കുന്നതില്‍ അര്‍ത്ഥമില്ല…. ജനം തോല്‍പ്പിച്ചവരുടെ നെഞ്ചത്ത്…..



തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഇനി ആക്രമിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിമര്‍ശനം. ജനം തോല്‍പ്പിച്ചവരുടെ നെഞ്ചത്ത് വീണ്ടും കുത്തുന്നത് അര്‍ത്ഥമില്ലാത്ത കാര്യമാണെന്നും വിമര്‍ശനം ഉയര്‍ന്നു.
ജനമാണ് പിണറായിയേയും ഇടതുമുന്നണിയേയും തോല്‍പ്പിച്ചത്. പിണറായി തെറ്റ് ചെയ്ത സമയത്ത് തിരുത്താന്‍ ശ്രമം നടത്തിയിരുന്നെങ്കില്‍ സിപിഐക്ക് പിന്തുണ കിട്ടുമായിരുന്നു. കേരളത്തിലെ ഇടതുപക്ഷ മനസിന്റെ മാത്രമല്ല സിപിഐ അണികളുടെയും പിന്തുണ സിപിഐക്ക് ലഭിക്കുമായിരുന്നു. അങ്ങനെയെങ്കില്‍ പിണറായി തിരുത്തുകയും ചെയ്‌തേനെയെന്നും യോഗത്തില്‍ വിലയിരുത്തലുണ്ടായി


ജനത്തിന് വിഷമം വന്നകാലത്ത് അവര്‍ക്കൊപ്പം നിന്നില്ല. അത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കടമയായിരുന്നു. സര്‍ക്കാര്‍ വിരുദ്ധ വികാരമാണ് തോല്‍വിക്ക് കാരണമെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. മുഖ്യമന്ത്രിക്കും ഭരണത്തിനും എതിരായ വികാരം പ്രതിഫലിച്ചു. ഇ പി- ജാവദേക്കര്‍ കൂടിക്കാഴ്ചയും ഫലത്തെ സ്വാധീനിച്ചു. പോളിങ്ങ് ശതമാനം കുറയുന്നതിനും അത് കാരണമായി. ജനം എങ്ങനെ ചിന്തിക്കുന്നതെന്ന് നേതാക്കള്‍ക്ക് മനസിലാകുന്നില്ലെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ഒന്നുകില്‍ മനസിലാകുന്നില്ല.അല്ലെങ്കില്‍ അവര്‍ സമര്‍ത്ഥമായി കളളം പറഞ്ഞു. അത് കമ്മ്യൂണിസ്റ്റുകാരന്റെ നല്ല ശൈലിയല്ലെന്നും വിമര്‍ശനം ഉണ്ടായി.


أحدث أقدم