താനും ഭാര്യയും ചേർന്ന് പ്രതിമാസം 7 ലക്ഷം രൂപ വരുമാനം നേടുന്നുണ്ടെന്നും എന്നാൽ അത് എങ്ങനെ ചെലവഴിക്കണമെന്ന കാര്യത്തിൽ ഒരു പിടിയുമില്ലെന്നും ബെംഗളൂരുവിൽ താമസിക്കുന്ന യുവാവ് വെളിപ്പെടുത്തി. അവരുടെ മിച്ചവരുമാനം എങ്ങനെ വിനിയോഗിക്കാം എന്നതിനെക്കുറിച്ച് അദ്ദേഹം ഉപദേശവും തേടി.
ഇന്ത്യൻ പ്രൊഫഷണലുകൾ ശമ്പളം, ജോലിസ്ഥലങ്ങൾ, സാമ്പത്തികം എന്നിവ ചർച്ച ചെയ്യുന്ന പ്ലാറ്റ്‌ഫോമായ ഗ്രേപ്‌വിൻ ആപ്പിലാണ് പോസ്റ്റ് ആദ്യം കണ്ടത്. പിന്നീട്, ഗ്രേപ്‌വൈനിൻ്റെ സഹസ്ഥാപകനും സിഇഒയുമായ സൗമിൽ ത്രിപാഠി ഇതേ സ്‌ക്രീൻഷോട്ട് എക്‌സിൽ പങ്കിട്ടു, അവിടെ അത് വൈറലായി.
‘ഇത് ഗംഭീരമാണ്. ഒരു കാലത്ത് ഇന്ത്യൻ വ്യവസായികൾ മാത്രമായിരുന്നു അമിതമായ പ്രശ്‌നങ്ങളിൽ അകപ്പെടുക. എന്നാൽ ഇന്ന് സർവീസ് ക്ലാസിലെ സാധാരണ 30 വയസ്സുള്ള ചിലർ പോലും ശരിയായ ധനികരുടെ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നത് ഞങ്ങൾ കാണുന്നു,’ എക്‌സിൽ പോസ്റ്റ് പങ്കിട്ടുകൊണ്ട് ത്രിപാഠി എഴുതി.
30 വയസ്സുള്ള ഭാര്യാഭർത്താക്കന്മാരാണ് അവരുടെ ആശങ്ക പങ്കുവെച്ചത്. ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരായി ജോലി ചെയ്യുന്നതെന്നും പോസ്റ്റിൽ പറയുന്നു. അവരുടെ പ്രതിമാസ വരുമാനത്തിൽ 7 ലക്ഷം രൂപയും വാർഷിക ബോണസും ഉൾപ്പെടുന്നുവെന്നും അതിൽ നിന്ന് മ്യൂച്വൽ ഫണ്ടുകളിൽ 2 ലക്ഷം രൂപ നിക്ഷേപിക്കുന്നുവെന്നും ഭർത്താവ് പോസ്റ്റിൽ പറയുന്നു. അതേസമയം, അവരുടെ പ്രതിമാസ ചെലവ് 1.5 ലക്ഷം രൂപയാണ്. അവർ ബെംഗളൂരുവിലെ ഒരു ഉയർന്ന ചിലവുള്ള ഏരിയയിൽ താമസിക്കുന്നു, സ്വന്തമായി ഒരു കാർ ഉണ്ട്, കുട്ടികൾ ഇല്ല എന്നും പങ്കുവയ്ക്കുന്നു.