അയര്‍ലണ്ടിലും ഇനി മലയാളി മേയര്‍ : ബേബി പെരേപ്പാടന്‍ , സൗത്ത് ഡബ്ലിന്‍ മേയര്‍,,അയര്‍ലണ്ടില്‍ ഇതാദ്യമാണ് ഒരു മലയാളി മേയര്‍ സ്ഥാനത്തെത്തുന്നത്.



ഡബ്ലിന്‍:അയര്‍ലണ്ടിലെ സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലിന്റെ പുതിയ മേയറായി മലയാളിയായ കൗണ്‍സിലര്‍ ബേബി പെരേപ്പാടനെ തിരഞ്ഞെടുത്തു.
അയര്‍ലണ്ടില്‍ ഇതാദ്യമാണ് ഒരു മലയാളി മേയര്‍ സ്ഥാനത്തെത്തുന്നത്. ഇന്ന് ചേര്‍ന്ന സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലിന്റെ ആദ്യ യോഗമാണ് ബേബി പെരേപ്പാടനെ മേയര്‍ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുത്തത്.മുന്‍മേയര്‍ അലന്‍ ഹെഡ്ജില്‍ നിന്നും അദ്ദേഹം മേയറുടെ അധികാര ചിഹ്നങ്ങള്‍ സ്വീകരിച്ചു.
ജൂണ്‍ 7 ന് നടത്തപ്പെട്ട അയര്‍ലണ്ടിലെ ലോക്കല്‍ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ഫിനഗേല്‍ പ്രതിനിധിയായി സൗത്ത് താലാ വാര്‍ഡില്‍ നിന്നാണ് ബേബി പെരേപ്പാടനെ കൗണ്‌സിലറായി തിരഞ്ഞെടുത്തത്.അദ്ദേഹത്തിന്റെ മകന്‍ ബ്രിട്ടോ പെരേപ്പാടന്‍ താല സെന്‍ട്രല്‍ വാര്‍ഡില്‍ നിന്നും കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.അയര്‍ലണ്ടില്‍ ഏറ്റവും അധികം ഇന്ത്യന്‍ വംശജര്‍ താമസിക്കുന്ന ലൂക്കന്‍ ,താല , പമേഴ്സ് ടൗണ്‍ ,ആദംസ് ടൌണ്‍ എന്നീ പ്രദേശങ്ങളെല്ലാം ഉള്‍പ്പെട്ട കൗണ്ടി കൗണ്‍സിലാണ് സൗത്ത് ഡബ്ലിന്‍.
അയര്‍ലണ്ടിലെ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളായിരുന്ന ബേബി പെരേപ്പാടന്‍ ,മലയാളം ഉള്‍പ്പെടെയുള്ള നിരവധി സംഘടനകളുടെ സ്ഥാപകരില്‍ ഒരാളും,സാമൂഹ്യ പ്രവര്‍ത്തകനുമാണ്.അങ്കമാലി പുളിയനം സ്വദേശിയാണ് .

✈️✈️✈️✈️✈️✈️✈️✈️

*നാട്ടിലെ വാർത്തകൾക്കൊപ്പം വിദേശ വാർത്തകൾ വാട്ട്സ് ആപ്പിൽ  അറിയാൻ  പ്രവാസികൾക്കായി മാത്രമുള്ള ഗ്രൂപ്പ്* 

⚠️ പ്രവാസികൾ അല്ലാത്തവർ ദയവായി Join ചെയ്യരുത് 

https://chat.whatsapp.com/C75ZEVvbj8eKU3iO0RSket

🌍 കേരളത്തിലുള്ള വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ Join ചെയ്യാൻ +91 9447601914 എന്ന നമ്പരിൽ ഒരു Hai സന്ദേശം അയക്കൂ .
 *പാമ്പാടിക്കാരൻ ന്യൂസ്* 👇
✍️ബ്യൂറോസ് 

📌സിംഗപ്പൂർ+65 9850 3936
📌 യു .കെ+44 7767 955287


أحدث أقدم