വെള്ളം ചോദിച്ച് വീട്ടിലെത്തി..മുളക് പൊടി വിതറി വയോധികയുടെ മാലമോഷ്ടിച്ചു….


വെള്ളം ചോദിച്ച് വീട്ടിലെത്തിയ സ്ത്രീ മുളക് പൊടി വിതറി വയോധികയുടെ മാലമോഷ്ടിച്ച് കടന്നതായി പരാതി.ഇന്ന് ഉച്ചയ്ക്ക് 12.30ന് കുന്നത്തുകാലിലാണ് സംഭവം നടന്നത്.ചാവടി നെല്ലന്നൂർക്കോണം തട്ടാൻ വിളാകത്ത് വീട്ടമ്മയായ ഡാലി ക്രിസ്റ്റഫറിൻ്റെ (65) രണ്ടരപവൻ്റെ മാലയാണ് അപരിചിതയായ സ്ത്രീ പൊട്ടിച്ചെടുത്തത്.വീടിനു മുന്നിൽ നിൽക്കുകയായിരുന്ന ഡാലിക്രിസ്റ്റഫറെ പരിചയപ്പെട്ട ശേഷം മോഷ്ടാവ് കയ്യിൽ കരുതിയ മുളക് പൊടി എറിയുകയായിരുന്നു. ഡാലി നിലവിളിച്ചതോടെ സ്ത്രീ ഓടി രക്ഷപെട്ടു. വീട് ഒറ്റപ്പെട്ട പ്രദേശമായതിനാൽ അയൽ വീട്ടുകാരാരും ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസവും മോഷ്ടാവ് ഇതുവഴി എത്തിയിരുന്നതായി ഡാലി വെള്ളറട പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.പോലീസ് അന്വേഷണം നടത്തുന്നുണ്ട്.


أحدث أقدم