നിയന്ത്രണം വിട്ട് പെട്രോൾ ടാങ്കർ റോഡിലേക്ക് മറിഞ്ഞു


കിളിമാനൂർ നിയന്ത്രണം വിട്ട് പെട്രോൾ ടാങ്കർ റോഡിലേക്ക് മറിഞ്ഞു. തിരുവനന്തപുരം കിളിമാനൂർ തട്ടത്ത് മല ജംഗ്ഷനിലാണ് അപകടം.ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി.എറണാകുളത്ത് നിന്നും തിരുവനന്തപുരത്ത് വന്ന ടാങ്കർ ലോറിയാണ് മഴയിൽ നിയന്ത്രണം വിട്ട് മറിഞ്ഞത്.എറണാകുളം സ്വദേശികളായ ഡ്രൈവർ അനുരാജ് ക്ലീനർ ബിനു എന്നിവരെ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.

മണലയത്ത് പച്ചയിൽ വച്ച് കുഴിയിലേക്ക് മറിയുകയായിരുന്നു.പെട്രോൾ ചെറുതായി ലീക്ക് ആകുന്നുണ്ട്. റോഡിന് സമീപത്തോടെ ഒഴുകുന്ന തോട്ടിൽ ആണ് പെട്രോൾ ഒഴുകുന്നത്.ഗതാഗതത്തിന് തടസമില്ല.വെഞ്ഞാറമൂട് ഫയർഫോഴ്സ് സ്ഥലത്ത് ഉണ്ട്. വലിയ ക്രെയിൻ എത്തിച്ച് ലോറി ഉയര്‍ത്താനാണ് നീക്കം. ഐ. ഒ സി യിൽ വിവരം അറിയിച്ചു, അവർ എത്തിയാൽ പെട്രോൾ മാറ്റാൻ ഉള്ള നടപടി ക്രമങ്ങൾ തുടങ്ങും അപകടത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു 
أحدث أقدم