തിരുവന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില വര്‍ധിച്ചു. ഇന്ന് പവന് 320 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സ്വർണവില വീണ്ടും 53,000 രൂപയോട് അടുക്കുകയാണ്. ഗ്രാമിന് 6,615 രൂപയും പവന് 52,920 രൂപയും ആയാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില.