വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 4.20 ന് തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ 4.55ന് കന്യാകുമാരിയിലെ തമിഴ്നാട് സർക്കാർ ഗസ്റ്റ് ഹൗസിലെ ഹെലിപാഡിൽ ഇറങ്ങിയാണ് ധ്യാനത്തിനെത്തിയത്. വെള്ളിയാഴ്ച്ച പുലർച്ചെ സൂര്യോദയം കണ്ടശേഷം പ്രാർഥനയിലേക്ക് കടന്നു.ധ്യാനം കഴിഞ്ഞ് ഇന്ന് 3 മണിക്കാണ് അദ്ദേഹം മടങ്ങിയത്. തിരുവനന്തപുരത്ത് നിന്ന് വ്യോമസേന വിമാനത്തിലാണ് ഡൽഹിയിലേയ്ക്ക് മടങ്ങുക.