യുഎസിൽ പഠിക്കുന്ന ഇന്ത്യക്കാർ തിരിച്ചുപോയാൽ കോടീശ്വരൻമാരാകും, അവരെ വിടരുത്: ട്രംപ്





വാഷിങ്ടൺ: യുഎസിൽ പഠിക്കാൻ വരുന്ന ഇന്ത്യക്കാരും ചൈനക്കാരുമൊക്കെ അവരവരുടെ നാടുകളിലേക്കു മടങ്ങിപ്പോയാൽ അവിടെ കോടീശ്വരൻമാരായി വാഴുമെന്ന് യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി ഡോണൾഡ് ട്രംപ്. ഇങ്ങനെ സംഭവിക്കാതിരിക്കാൻ ഗ്രീൻ കാർഡ് കൊടുത്ത് അവരെയൊക്കെ യുഎസിൽ തന്നെ പിടിച്ചുനിർത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു.


വിദേശ കുടിയേറ്റക്കാരോടുള്ള വിരോധം നിറഞ്ഞു നിൽക്കുന്ന പരാമർശമാണെങ്കിലും, കുടിയേറ്റത്തിന്‍റെ കാര്യത്തിൽ ട്രംപ് തന്‍റെ നിലപാടിൽ അയവ് വരുത്തിയതിന്‍റെ സൂചന കൂടിയായി ഇതു വിലയിരുത്തപ്പെടുന്നു. നവംബറിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനു മുന്നോടിയായി കുടിയേറ്റവും അനധികൃത കുടിയേറ്റക്കാരുടെ നാടുകടത്തലുമെല്ലാം സുപ്രധാന ചർച്ചാവിഷയങ്ങളായിക്കഴിഞ്ഞ പശ്ചാത്തലത്തിലാണ് ട്രംപിന്‍റെ പരാമർശം പ്രസക്തമാകുന്നത്.


തന്‍റെ ആദ്യത്തെ പ്രസിഡൻഷ്യൽ കാലാവധിയിൽ കടുത്ത കുടിയേറ്റവിരുദ്ധ നിലപാടുകൾ സ്വീകരിച്ചു വന്ന ട്രംപ്, ഇപ്പോൾ മെറിറ്റ് അടിസ്ഥാനത്തിൽ നിയമപരമായ കുടിയേറ്റം അനുവദിക്കാം എന്ന നിലപാടിലേക്ക് മയപ്പെട്ടിട്ടുണ്ട്.


യുഎസിലെ കോളെജിൽ പഠിക്കുന്ന ഏതു വിദേശ വിദ്യാർഥിക്കും ഗ്രാജ്വേഷൻ പൂർത്തിയാകുമ്പോൾ ഡിഗ്രി സർട്ടിഫിക്കറ്റിനൊപ്പം ഗ്രീൻ കാർഡ് കൂടി നൽകണമെന്നാണ് ട്രംപ് ഇപ്പോൾ അഭിപ്രായപ്പെടുന്നത്. യുഎസിലെ പെർമനന്‍റ് റെസിഡസ് പെർമിറ്റാണ് ഗ്രീൻ കാർഡ്
أحدث أقدم