യുവതി ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമില്‍ മനുഷ്യ വിരലിന്റെ ഭാഗം കണ്ടെത്തി.യുവഡോക്ടര്‍ ഓണ്‍ലൈനായി ഓർഡർ ചെയ്ത 3 ബട്ടര്‍സ്‌കോച്ച് കോണ്‍ ഐസ്‌ക്രീമുകളിൽ ഒന്നിലാണ് വിരൽ കണ്ടെത്തിയത്. സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഐസ്‌ക്രീം നിര്‍മാതാക്കളായ ‘യെമ്മോ’യ്‌ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വിരലിന്‍റെ ഭാഗം ഫോറൻസിക് പരിശോധനയ്ക്ക് അയക്കും.
മഹാരാഷ്ട്രയിലെ മലാഡിൽ കഴിഞ്ഞദിവസമാണ് സംഭവം നടന്നത്.പായ്ക്കറ്റ് തുറന്നപ്പോൾ ഐസ്ക്രീമിൽ വിരലിന്‍റെ ഭാഗം കണ്ട് ഞെട്ടിപ്പോയെന്ന് യുവതി പറഞ്ഞു. ഉടൻ തന്നെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഐസ്‌ക്രീമില്‍ തള്ളി നില്‍ക്കുന്ന വിരലിന്റെ ഭാഗം യുവതി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു.ഓണ്‍ലൈനായി ഓർഡർ ചെയ്ത ഐസ്ക്രീമിലാണ് വിരൽ കണ്ടെത്തിയത് എന്നതിനാൽ സംഭവത്തിൽ എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് ഉള്‍പ്പെടെ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.