കോടതി അലമാരയിൽ ഫയലുകൾക്കിടെ പാമ്പ്...സംഭവം നെയ്യാറ്റിൻകരയിൽ
Guruji 0
തിരുവനന്തപുരം: നെയ്യാറ്റിൻകര എംഎസിടി കോടതിയിൽ നിന്നും പാമ്പിനെ പിടികൂടി.അലമാരയിൽ ഫയലുകൾക്കിടയിൽ ഇരുന്ന പാമ്പിനെ അഭിഭാഷകരാണ് കണ്ടത്.തുടർന്ന് എംഎസിടി ജഡ്ജ് കവിതാ ഗംഗാധരൻ പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസറെ വിവരം അറിയിച്ചു.
സ്നേക്ക് റെസ്ക്യൂവറെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. 2 മീറ്ററോളം നീളമുള്ള വർണ്ണ പാമ്പിനെയാണ് കോടതി ഹാളിൽ നിന്ന് പിടികൂടിയത്. വർണ്ണ പാമ്പ്, പറക്കും പാമ്പ് എന്നി പേരിൽ അറിയുന്ന പാമ്പിനെ ആണ് കണ്ടെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.