'രാത്രി സമയത്ത് യാത്രക്കാർ പറയുന്നിടത്ത് ദീർഘദൂര ബസുകൾ നിർത്താനാകില്ല' ; കെഎസ്ആ‍ര്‍ടിസി



രാത്രികാലങ്ങളിൽ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ ദീർഘദൂര ബസുകൾ നിർത്താനാകില്ലെന്ന് കെ.എസ്.ആർ.ടി.സി.

സ്ത്രീകളും മുതിർന്ന പൗരന്മാരും ഭിന്നശേഷിക്കാരും ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ രാത്രി 8 മുതൽ രാവിലെ 6 വരെ ബസ് നിർത്തി നൽകാൻ സർക്കുലർ നിർദേശിക്കുന്നുണ്ട്.

എന്നാൽ ദീർഘദൂര മൾട്ടി ആക്സിൽ എ.സി സൂപ്പർ ഡീലക്സ്, സൂപ്പർ എക്സ്പ്രസ് ബസുകളിൽ ഈ നിർദേശം നടപ്പാക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണെന്ന് കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

ദീർഘദൂര യാത്രക്കാർക്ക് ഇത് അസൗകര്യമാണെന്നും നിരവധി പരാതികൾ ഉയർന്നിട്ടുണ്ടെന്നും കെ.എസ്.ആർ.ടി.സി കമ്മീഷനെ അറിയിച്ചു.

പാലക്കാട് –വാളയാർ റൂട്ടിൽ പതിനാലാംകല്ലിൽ ബസുകൾ നിർത്താറില്ലെന്ന് പരാതിപ്പെട്ട് സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
أحدث أقدم