പിണറായി വിജയന്റെ ബൂത്തിൽ ഇരട്ടിയായി ബിജെപി വോട്ടുകൾ..ഇടത് കോട്ടകളിൽ വിള്ളൽ…




മുഖ്യമന്ത്രി പിണറായി വിജയന്റെ ബൂത്തിൽ ബിജെപി വോട്ട് ഇരട്ടിയായതായി റിപ്പോർട്ട്.2019ൽ 53 വോട്ടുകൾ കിട്ടിയിടത്ത് ഇപ്പോൾ ലഭിച്ചിരിക്കുന്നത് 115 വോട്ടാണ് .അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂര്‍ മണ്ഡലത്തിൽ വോട്ടെണ്ണിയപ്പോൾ ഇടത് കോട്ടകളിൽ വിള്ളലുണ്ടായിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ ധര്‍മ്മടം മണ്ഡലത്തിലും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ തളിപ്പറമ്പ് മണ്ഡലത്തിലും കെകെ ശൈലജയുടെ മട്ടന്നൂര്‍ മണ്ഡലത്തിലും കെ സുധാകരൻ ഭൂരിപക്ഷം നേടി.
കേരളത്തിൽ ഭൂരിപക്ഷം പിടിക്കുമെന്ന് കോൺഗ്രസ് പ്രതീക്ഷിച്ചിരുന്നെങ്കിലും കണ്ണൂരിന്റെ കാര്യത്തിൽ നേതാക്കൾക്കിടയിൽ പോലും സംശയം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കെ സുധാകരൻ മികച്ച ഭൂരിപക്ഷത്തോടെ വിജയത്തിലേക്ക് എത്തിയത്.
أحدث أقدم