പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ.




 കുറവിലങ്ങാട് : പോക്സോ കേസിൽ അന്യസംസ്ഥാന സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ഈറോഡ് സ്വദേശിയായ വിഗ്നേഷ് ചിക്കണ്ണൻ (20) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി പെൺകുട്ടിയുടെ നേരെ ലൈംഗികാതിക്രമം നടത്തുകയും, അതിജീവതയുടെ ഫോട്ടോ മറ്റുള്ളവർക്ക് സമൂഹമാധ്യമങ്ങളിലൂടെ അയച്ചു നൽകുമെന്ന് ഭീഷണിപ്പെടുത്തുകയും, നിരന്തരം ശല്യപ്പെടുത്തുകയുമായിരുന്നു. പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ തമിഴ്നാട് നിന്നും പിടികൂടുകയുമായിരുന്നു. കുറവിലങ്ങാട് സ്റ്റേഷൻ എസ്.ഐ അനിൽകുമാർ, സി.പി.ഓ മാരായ സിജാസ് ഇബ്രാഹിം, പ്രവീൺകുമാർ, വിനീത് വിജയൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
أحدث أقدم