പ്രവാസികളുടെ പണം ഇനി വീട്ടുപടിക്കലെത്തുംഇന്ത്യ പോസ്റ്റ് പേയ്മെന്‍റ് ബാങ്ക്, യൂറോനെറ്റിന്‍റെ റിയ മണി ട്രാന്‍സ്ഫറുമായി കൈകോര്‍ക്കുന്നു








 കൊച്ചി: പ്രവാസികള്‍ക്ക് നാട്ടിലേക്കുള്ള പണമിടപാട് എളുപ്പമാക്കാന്‍ ഇന്ത്യ പോസ്റ്റ് പേയ്മെന്‍റ് ബാങ്ക്, യൂറോനെറ്റിന്‍റെ റിയ മണി ട്രാന്‍സ്ഫറുമായി കൈകോര്‍ക്കുന്നു.

വിദേശത്തു നിന്നുള്ള പണ വിനിമയത്തില്‍ ആഗോള തലത്തില്‍ തന്നെ പ്രമുഖ കമ്പനിയാണ് യൂറോനെറ്റ് വേള്‍ഡ് വൈഡ്. തപാല്‍ വകുപ്പിനു കീഴിലെ പേയ്മെന്‍റ് ബാങ്കുമായി കൈകോര്‍ക്കുക വഴി ധനകാര്യ സേവനങ്ങള്‍ ഉള്‍നാട്ടില്‍ പോലും വീട്ടുപടിക്കല്‍ എത്തിക്കുകയാണ് ലക്ഷ്യം. ഉപയോക്താവിനെ അറിയുക (കെവൈസി) സമ്പ്രദായത്തിനു കീഴില്‍ ഉപയോക്താക്കളുടെ ബയോമെട്രിക് സാക്ഷ്യപ്പെടുത്തലിനുള്ള സംവിധാനം ഇന്ത്യ പോസ്റ്റും റിയോയും പരസ്പരം പ്രയോജനപ്പെടുത്തും.

പണമിടപാടിനായി തിരിച്ചറിയല്‍ രേഖകള്‍ നേരിട്ട് ഹാജരാക്കേണ്ടി വരില്ല. പണം ഇഷ്ടാനുസരണം പൂര്‍ണമായോ ഭാഗികമായോ പിന്‍വലിക്കാം. പണം ഇന്ത്യ പോസ്റ്റ് പേമെന്‍റ് ബാങ്കിലേക്ക് മാറ്റുകയുമാവാം
أحدث أقدم