അങ്കമാലിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു



കൊച്ചി: അങ്കമാലി ടൗണില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. 3 പേരാണ് കാറില്‍ ഉണ്ടായിരുന്നത്. യാത്രക്കാര്‍ ഇറങ്ങി ഓടിയതിനാല്‍ വലിയ അപകടം ഒഴിവായി. ഞായറാഴ്ച പുലര്‍ച്ചെ 5.40ഓടെയായിരുന്നു സംഭവം. രോഗിയുമായി ആലുവയില്‍നിന്ന് അങ്കമാലിയിലെ ആശുപത്രിയിലേക്ക് പോയ വാഹനത്തില്‍നിന്നും പെട്ടന്ന് പുക ഉയരുകയായിരുന്നു. ഉടനെ യാത്രക്കാര്‍ പുറത്തേക്കിറങ്ങി.
സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ആലുവ സ്വദേശി ആഷിക്കിന്‍റെ ഉടമസ്ഥതയിലുള്ള വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അങ്കമാലി ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.വാഹനത്തിലെ ബാറ്ററിയില്‍നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം
أحدث أقدم