തിരുവനന്തപുരത്ത് ഇൻസ്റ്റാഗ്രാം ഇൻഫ്ലുൻസറായ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിയാണ് മരിച്ചത്. തിരുവനന്തപുരത്തെ സര്‍ക്കാര്‍ സ്കൂളിലെ +2 വിദ്യാർത്ഥിനിയായിരുന്നു.
സംഭവത്തില്‍ പൂജപ്പുര പൊലീസ് ആസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്.
അതേസമയം സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള അധിക്ഷേപമാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് ഉയരുന്ന ആരോപണം.