കളിയിക്കാവിള കൊലപാതകക്കേസിൽ പ്രതി പിടിയിൽ




പാറശ്ശാല: ക്രഷർ ഉടമ ദീപു സോമനെ കൊലപ്പെടുത്തിയ നേമം സ്വദേശി അമ്പിളിയാണ് പിടിയിലായത്.ഇയാൾ ഇപ്പോൾ തമിഴ്നാട്‌ പോലീസിൻ്റെ കസ്റ്റഡിയിലാണ്. ആക്രി വ്യാപാരിയായ പ്രതിയും ദീപുവും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു.സംസ്ഥാന അതിർത്തിയായ കളിയിക്കാവിളയ്ക്ക് സമീപം പടന്താലുമൂടിന് സമീപത്താണ് ദീപുവിനെ കഴുത്തറുത്ത നിലയിൽ കാറിനുള്ളിൽ കണ്ടെത്തിയത്.

തമിഴ്നാട് പൊലീസിന്റെ നൈറ്റ്പട്രോളിങ്ങിനി ടെയാണ് മൃതദേഹം കണ്ടെത്തിയത്. രാത്രിയിൽ വാഹനം അസ്വാഭാവിക മായി ലൈറ്റിട്ട്കിടക്കുന്നതു കണ്ട് തിങ്കളാഴ്ച രാത്രി 11.45നാണ്തമിഴ്നാട് പൊലീസ് വാഹനം പരിശോധിച്ചത്. കാറിന്റെ ഡിക്കി തുറന്നുകിടക്കുകയായിരുന്നു. കഴുത്ത് അറുത്തനിലയിലാണ് കണ്ടത്.
 ദീപുവിന് തിരുവനന്തപുരം മലയത്ത്ക്രഷർ യൂണിറ്റുണ്ട്. പുതിയ ക്രഷർതുടങ്ങുന്നതിനായി ജെസിബിയും’ മറ്റും വാങ്ങുന്നതിന് 10 ലക്ഷം രൂപയുമായി കോയമ്പത്തൂ രിലേക്ക്പോയതാണെന്നാണ് വീട്ടുകാർ അറിയിച്ചത്.കൂടുതൽ പേർ തമിഴ്നാട് പോലീസിൻ്റെ കസ്റ്റഡിയിലുണ്ടെന്നും ചോദ്യം ചെയ്യൽ തുടരുകയാണെന്നുമാണ് വിവരം.
أحدث أقدم