തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയമല്ല നേടിയതെന്നും എന്തെങ്കിലും തരത്തിലെ പിശക് ഉണ്ടായിട്ടുണ്ടെങ്കിൽ തിരുത്തി മുന്നോട്ട് പോകുമെന്നും ഇ പി ജയരാജൻ പറഞ്ഞു. ശക്തികേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞത് ഇടത് അടിത്തറയെ ബാധിക്കുന്ന വിഷയമല്ലെന്നും അദ്ദേം വ്യക്തമാക്കി.
‘തെരഞ്ഞെടുപ്പിൽ ഞങ്ങൾ പ്രതീക്ഷിച്ച വിജയമല്ല നേടിയിട്ടുള്ളത്. ദേശീയ രാഷ്‌ട്രീയവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ് ഈ തെരഞ്ഞെടുപ്പിന്റെ ഫലം. ഇടതുപക്ഷ ജനാധിപത്യ മുന്നണി ശക്തമായ പ്രചാരണ പരിപാടികളാണ് നടത്തിയത്. അതിന്റെ ഫലവും ഉണ്ടായി. പക്ഷെ, അതിന്റെ നേട്ടം ഞങ്ങൾക്ക് ഉണ്ടായിട്ടില്ല. അതിവിടെ കോൺഗ്രസിന് അനുകൂലമായിട്ടാണുണ്ടായത്.
ഇടതുപക്ഷ മുന്നണി അതിന്റെ രാഷ്‌ട്രീയ നയങ്ങളിൽ ഊന്നി നിന്നുള്ള ശരിയായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ജനങ്ങളുടെ വിശ്വാസ്യതയ്‌ക്കോ സിപിഎമ്മിന്റെ ബഹുജന സ്വാധീനതക്കോ ഒരു ക്ഷതവും ഉണ്ടായിട്ടില്ല. ദേശീയ രാഷ്‌ട്രീയത്തെ അടിസ്ഥാനമാക്കി കൊണ്ട് ജനങ്ങളിൽ ഉണ്ടായിട്ടുള്ള പ്രതികരണമാണ് ഇവിടെ യുഡിഎഫിന് സീറ്റ് കൂടുതൽ നേടാൻ കാരണം. അതൊരു താൽക്കാലികമായിട്ടുള്ള പ്രതിഭാസം മാത്രമാണ്.
ഇടതുപക്ഷ ജനാധിപത്യമുന്നണി സുശക്തമാണ്. ഇനിയും കൂടുതൽ ബഹുജന പിന്തുണ നേടികൊണ്ട് അടിത്തറ വികസിപ്പിച്ച് മുന്നോട്ട് പോകും.
എന്തെങ്കിലും തരത്തിലുള്ള പിശക് ഉണ്ടെങ്കിൽ അത് തിരുത്തി മുന്നോട്ടു പോകും. ശക്തി കേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞത് ഇടത് അടിത്തറയെ ബാധിക്കുന്ന വിഷയമല്ല.’- ഇ പി ജയരാജൻ പറഞ്ഞു.