സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം..പഞ്ചായത്ത് പ്രസിഡന്‍റിന് കുത്തേറ്റു..പിന്നിൽ ബിജെപി…


തൃശൂർ മറ്റത്തൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിനു നേരെ ആക്രമണം.മറ്റത്തൂർ മോനടിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി വിശാഖിൻ്റെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്. മൂന്നുപേരാണ് ആക്രമണ സംഘത്തിലുണ്ടായിരുന്നത്.സംഭവത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്നാണ് സിപിഎം ആരോപിക്കുന്നത്.

ഇന്നലെ രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. വീടിന്റെ ജനൽചില്ല് തകർത്ത അക്രമിസംഘം വിശാഖിനെ മർദിക്കുകയും ചെയ്തു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റ് ഷാന്റോ കൈതാരത്തിന്റെ കൈക്ക് കുത്തേറ്റു.ശനിയാഴ്ച മോനടി സെൻ്ററിൽ തൂക്കിയിരുന്ന സിപിഎമ്മിന്റെ കൊടിതോരണങ്ങൾ കാണാതായിരുന്നു.തുടർന്ന് ഇതിനെതിരെ ബിജെപിയാണെന്ന് ആരോ​പിച്ച് വിശാഖ് വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.ഇതിന് പിന്നാലെയാണ് ആക്രമണം
أحدث أقدم