നികുതി വര്‍ധനയില്‍ പ്രതിഷേധം; കെനിയയില്‍ പാര്‍ലമെന്റ് മന്ദിരത്തിന് തീയിട്ടു




നെയ്റോബി: നികുതി വര്‍ധന നിര്‍ദേശങ്ങളില്‍ പ്രതിഷേധിച്ച് കെനിയയില്‍ തുടരുന്ന പ്രക്ഷോഭങ്ങള്‍ക്കിടെ പാര്‍ലമെന്റ് മന്ദിരത്തിന് നേരെയും ആക്രമണം. മന്ദിരത്തിന്റെ ഒരു ഭാഗത്ത് തീയിട്ടു. പൊലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

നികുതി വര്‍ധനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ പ്രതിഷേധക്കാര്‍ സുരക്ഷാ ബാരിക്കേഡുകള്‍ തകര്‍ത്ത് പാര്‍ലമെന്റില്‍ പ്രവേശിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
أحدث أقدم