സ്‌റ്റേഷനില്‍ കയറി പോലീസിനെ മര്‍ദ്ദിച്ചു.. ജീപ്പ് അടിച്ചു തകര്‍ത്തു..പ്രതി റിമാന്റിൽ…


വെള്ളറട പോലീസ് സ്‌റ്റേഷനില്‍ കയറി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരനെ മര്‍ദ്ദിക്കുകയും സ്‌റ്റേഷനു മുന്നില്‍ കിടന്ന ജീപ്പ് അടിച്ച് തകര്‍ക്കുകയും ചെയ്ത പ്രതിയെ പോലീസ് പിടികൂടി. പനച്ചമൂട് കരിമരം കോളനിയില്‍ നിഷാദ് (21) നെയാണ് പിടികൂടിയത്. സ്‌റ്റേഷനില്‍ എത്തിയ നിഷാദ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരനെ ക്രൂരമായി മര്‍ദ്ദിക്കുകയും പോലീസ് സ്‌റ്റേഷന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ജീപ്പിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും ജീപ്പിനുള്ളില്‍ കയറി സീറ്റ് കുത്തികീറുകയും ചെയ്തു.

. സ്‌റ്റേഷനു മുന്നില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ കയറി നഴ്‌സിംഗ് അസിസ്റ്റന്റിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ജയില്‍ ശിക്ഷ അനുഭവിച്ച് ഇറങ്ങി ദിവസങ്ങള്‍ കഴിഞ്ഞ ഉടനെയാണ് വീണ്ടും ആക്രമണം നടത്തിയത്. നിരവധി കേസില്‍ പ്രതിയായ നിഷാദ് പല തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട് . ജാമ്യത്തില്‍ ഇറങ്ങിയാണ് വീണ്ടും ആക്രമണങ്ങള്‍ നടത്തുന്നത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബാബുക്കുറപ്പ്, എസ് ഐ സുജിത്ത് ജി നായര്‍, സിവില്‍ പോലീസുകാരായ പ്രദീപ്, ഷൈനു, ദീബു, ജയദാസ് എന്നിവര ടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.


أحدث أقدم