സൗദിയിൽ ഡ്രൈവിംഗിനിടെ ഹൃദയാഘാതം മൂലം മലയാളി മരിച്ചു ,,റിയാദിൽ നിന്ന് മദീനയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം.



റിയാദ്: സൗദിയിൽ ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് കോഴിക്കോട് മുക്കം സ്വദേശി നിര്യാതനായി. കാരശ്ശേരി കക്കാട് മൂലയിൽ പരേതനായ ഉസൈന്റെ മകൻ സാലിം( 45 ) ആണ് മരണപെട്ടത്. ഡയന ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. റിയാദിൽ നിന്ന് മദീനയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം.
ഹനാക്കിയ എന്ന സ്ഥലത്ത് വെച്ച് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ആശുപത്രിയിയിലേക്ക് എത്തിക്കാൻ ശ്രമം നടത്തിയെങ്കിലും വഴിമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു. വർഷങ്ങളോളം ഖത്തറിൽ പ്രവാസിയായും, നാട്ടിൽ ബസ് ഡ്രൈവറായും ജോലി ചെയ്തിട്ടുണ്ട്. സൗദിയിൽ പ്രവാസിയായി എത്തിയിട്ട് ഒരു വർഷമാകുന്നു. സദവ കൂട്ടായ്മ, മാസ് റിയാദ് തുടങ്ങിയ സംഘടനയുടെ അംഗം കൂടിയാണ് സാലിം.
മാതാവ്: ആയിശ. ഭാര്യ: നസീബ. മക്കൾ: ലിഹന സാലിം(16) അമാസ് ഹനാൻ (14)ഹൈഫ സാലിം(5)
നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യത്ത് സൗദിയിൽ  ഖബറടക്കും. കെഎംസിസി വെൽഫയർ വിംഗ്, സദവ റിയാദ്, മാസ് റിയാദ് തുടങ്ങിയ സംഘടനാ ഭാരവാഹികളും സുഹൃത്തുക്കളും  രംഗത്തുണ്ട്.




أحدث أقدم