തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ട്രയിനിൻ്റെ ബോഗി വേർപെട്ടു ,ട്രെയിനിന് വേഗത കുറവായിരുന്നതിനാൽ അപകടം ഒഴിവായി



തൃശൂർ ചേലക്കര വള്ളത്തോൾ നഗറിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗി എൻജിനിൽ നിന്നും വേർപ്പെട്ടു. എറണാകുളം - ടാറ്റാനഗർ എക്സ്പ്രസ്സിന്റെ എഞ്ചിനും ബോഗിയുമാണ്  വേർപ്പെട്ടത്. ട്രെയിനിന് വേഗത കുറവായിരുന്നതിനാൽ അപകടം ഒഴിവായി. തൃശൂർ വള്ളത്തോൾ നഗറിന് സമീപം പതിനഞ്ചാംപലത്തിനടുത്ത് രാവിലെ 10 മണിയോടെയാണ് സംഭവം. സിഎംഡബ്ല്യു ഷൊർണൂർ സ്റ്റാഫ് അംഗങ്ങളും ഷൊർണൂർ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും, മെക്കാനിക്കൽ വിഭാഗവും, റെയിൽവേ പോലീസും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ട്രെയിനിന്റെ എ സി കോച്ചിലേക്കുള്ള വൈദ്യുതി ബന്ധം നിലച്ചിരിക്കുകയാണ്. ഒരു മണിക്കൂറിനു ശേഷം ട്രെയിന്റെ വിട്ടുപോയ ഭാഗം കൂട്ടിയോജിപ്പിച്ച ശേഷം ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇനി കൂടുതൽ സുരക്ഷാ പരിശോധനകൾ നടത്തിയ ശേഷം യാത്ര തുടരുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
أحدث أقدم