തൃശൂരില്‍ ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു, രോഗി മരിച്ചു




തൃശൂര്‍: കുന്നംകുളത്ത് ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആംബുലന്‍സിലുണ്ടാ യിരുന്ന രോഗി മരിച്ചു. അകതിയൂര്‍ സ്വദേശി ജോണി (65) ആണ് മരിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ഗുരുവായൂര്‍ റോഡിലാണ് അപകടമുണ്ടായത്. സൈറണ്‍ മുഴക്കിയാണ് ആംബുലന്‍സ് വന്നിരുന്നത്. ഇതിനിടെ ഓട്ടോറിക്ഷ പെട്ടെന്ന് യു ടേണ്‍ എടുക്കുകയായിരുന്നു. അപകടത്തില്‍ ഓട്ടോറിക്ഷ റോഡിലേക്ക് മറിഞ്ഞു. ഇരുവാഹനങ്ങളിലേയും ഡ്രൈവര്‍മാര്‍ക്ക് പരിക്കുണ്ട്.
أحدث أقدم