ദക്ഷിണ കന്നഡയിലെ ഉപ്പിനങ്ങാടി നഗരത്തിനടുത്തുള്ള ഗ്രാമത്തിലായിരുന്നു സംഭവം. ഞായറാഴ്ച രാത്രിയിലാണ് 37 കാരിയായ യുവതിയെ സംശയാസ്പദമായ സാഹചര്യത്തിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവം നടന്ന ദിവസം പ്രതിയായ വിദ്യാർത്ഥി യുവതിക്കൊപ്പം വീട്ടിൽ ഉണ്ടായിരുന്നു. യുവതി ഉറങ്ങുന്ന സമയത്ത് ആൺകുട്ടി യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായി പൊലീസ് പറഞ്ഞു. എന്നാൽ യുവതി ആൺകുട്ടിയെ എതിർക്കുകയും ശകാരിക്കുകയും ചെയ്തു. സംഭവം മാതൃസഹോദരി മറ്റുള്ളവരോട് പറയുമെന്ന് വിദ്യാർത്ഥി ഭയന്നിരുന്നു. തുടർന്ന് ഉറങ്ങി കിടന്ന സമയത്ത് തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.കുട്ടി കുറ്റം സമ്മതിച്ചിട്ടുണ്ട്.
യുവതിയെ കൊലപ്പെടുത്തിയ ശേഷം ഹൃദയാഘാതത്തെ തുടർന്നാണ് മാതൃസഹോദരി മരിച്ചതെന്ന് കുട്ടി പിതാവിനെ വിളിച്ചറിയിച്ചിരുന്നു. യുവതിയുടെ മൃതദേഹം കണ്ടെത്തിയത് മുതൽ പൊലീസിന് വിദ്യാർത്ഥിയെ സംശയമുണ്ടായിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.