കൊച്ചുവേളിയിൽ വൻ തീപിടിത്തം...



തിരുവനന്തപുരം : കൊച്ചുവേളി ഇൻഡസ്ട്രിയൽ ഏരിയയിലെ കമ്പനിയിൽ വൻ തീപിടുത്തം. ‘സൂര്യ പാക്സ്’ എന്ന കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ മൂന്നരയോടെയാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം.

12 യൂണിറ്റ് ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി  ശ്രമകരമായ പ്രവർത്തനത്തിന് ഒടുവിൽ രാവിലെ ഏഴ് മണിയോടെ തീ അണയ്ക്കാനായത്.

 പ്ലാസ്റ്റിക്ക് കുപ്പികൾ വലിയ ചാക്കുകളിൽ നിറച്ച് കൂട്ടിയിട്ടിരിക്കുന്നതിനാൽ ഫയർഫോഴ്സിന് ഉള്ളിലേക്ക് പ്രവേശിക്കാൻ പാടുപെടേണ്ടിവന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയർ സുരക്ഷാ സംവിധാനങ്ങൾ ഒന്നും തന്നെ ഈ പ്ളാന്റിൽ ഉണ്ടായിരുന്നില്ല.
أحدث أقدم