അടിയന്തരാവസ്ഥ ഏർപ്പെടുത്തി ജനങ്ങളുടെ സ്വാതന്ത്ര്യം ഹനിച്ചവർക്ക് ഭരണഘടനയോട് സ്‌നേഹം പ്രകടിപ്പിക്കാൻ എന്തവകാശം; പ്രധാനമന്ത്രി




ന്യൂഡൽഹി: അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തെ തന്നെ ഹനിക്കുന്ന അടിയന്തരാവസ്ഥ ഏർപ്പെടുത്തിയവർക്ക് ഭരണഘടനയെ സ്‌നേഹിക്കാൻ അർഹതയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഓരോ ഇന്ത്യക്കാരനും അത്യധികം ബഹുമനിക്കുന്ന ഭരണഘടനയെ കോൺഗ്രസ് പാർട്ടി എങ്ങനെയാണ് ചവിട്ടി മെതിച്ചതെന്ന് ആ ഇരുണ്ട ദിനങ്ങൾ മനസിലാക്കി തരുന്നു. അടിയന്തരാവസ്ഥയുടെ 49-ാം വാർഷികത്തിലായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം.

അടിയന്തരാവസ്ഥയെ ചെറുത്ത് തോൽപ്പിച്ച എല്ലാ മഹാപുരുഷന്മാർക്കും വനിതാരത്‌നങ്ങൾക്കും പ്രണാമമർപ്പിക്കുന്നു. ഓരോ ഇന്ത്യക്കാരനും അത്യധികം ബഹുമനിക്കുന്ന ഭരണഘടനയെ കോൺഗ്രസ് പാർട്ടി എങ്ങനെയാണ് ചവിട്ടി മെതിച്ചതെന്നും ജനങ്ങളുടെ അടിസ്ഥാന സ്വാതന്ത്ര്യത്തെ അട്ടിമറിച്ചതെന്നും ആ ഇരുണ്ട ദിനങ്ങൾ മനസിലാക്കി തരുന്നു’- അദ്ദേഹം എക്‌സിൽ കുറിച്ചു.

ജനങ്ങൾക്ക് മേൽ അടിയന്തരാവസ്ഥ അടിച്ചേൽപ്പിച്ചവർക്ക് ഭരണഘടനയോട് സ്‌നേഹം പ്രകടിപ്പിക്കാൻ അവകാശമില്ല. ഇതേ ആളുകൾ തന്നെയാണ് 356 അടിച്ചേൽപ്പിക്കുകയും പത്രസ്വാതന്ത്ര്യം ഇല്ലാതാക്കാൻ ബില്ലുണ്ടാക്കുകയും ഫെഡറലിസത്തെ നശിപ്പിക്കുകയും ഭരണഘടനയുടെ എല്ലാ വശങ്ങളും ലംഘിച്ചത്. ജനങ്ങൾ എല്ലാം കാണുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് അവർ കോൺഗ്രസിനെ വേണ്ടെന്ന് വച്ചതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.


أحدث أقدم