കാഞ്ഞിരപ്പള്ളി ആശുപത്രിയിൽ കാൻ്റിനിൽ ഭക്ഷണം കഴിക്കാൻ എത്തിയവർക്ക് നൽകിയ ബിരിയാണിയിൽ പുഴുക്കളെ കണ്ടെത്തിയ സംഭവത്തിൽ പ്രദേശിക ഡി വൈ എഫ് ഐ നേതാവു കൂടിയായ കാൻ്റിൻ നടത്തിപ്പ്കാരനെതിരെ കർശന നടപടി ഉണ്ടാകണമെന്ന് ചിറക്കടവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി



കോട്ടയം : കാഞ്ഞിരപ്പള്ളി സർക്കാർ ആശുപത്രിയുടെ മോർച്ചറിയോട് ചേർന്ന് പ്രവർത്തിക്കുന്ന കാൻ്റിനിൽ ഭക്ഷണം കഴിക്കാൻ എത്തിയവർക്ക് നൽകിയ ബിരിയാണിയിൽ പുഴുക്കളെ കണ്ടതിൽ പ്രദേശിക ഡി വൈ എഫ് ഐ നേതാവു കൂടിയായ കാൻ്റിൻ നടത്തിപ്പ്കാരനെതിരെ കർശന നടപടി ഉണ്ടാകണമെന്ന് ചിറക്കടവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശൃപ്പെട്ടു.. കാൻ്റിൻ പരിസരം മാലിനൃ കൂമ്പാരമാണ്.മൂക്ക് പൊത്തി മാത്രമേ കാൻ്റിൻ പരിസരത്തു കൂടി നടക്കാൻ പറ്റു.ആരോഗൃ വകുപ്പിൻ്റെ അനസ്ഥയാണ്  ഇത്രയും വൃത്തിഹീനമായ അവസ്ഥയിൽ  ഇത്രയും നാൾ കാൻ്റിൻ നടത്താൻ ഇയാൾക്ക് തുണയായത്.. കാൻ്റിൻ പരിസരത്ത് നിന്ന് മോർച്ചറി മാറ്റി സ്ഥാപിച്ച ശേഷം മാത്രമേ കാൻ്റിൻ ഇനി തുറന്ന് പ്രവർത്തിപ്പിക്കാവു.ഭരണ കക്ഷി നേതാവിന് ഒത്താശ ചെയ്യുന്ന ആശുപത്രി മനേജ്മെൻ്റ് കമ്മിറ്റി പിരിച്ചു വിടണം.
മണ്ഡലം പ്രസിഡൻ്റ് സേവൃർ മൂലകുന്നിൻ്റെ അദ്ധൃക്ഷതയിൽ ചേർന്ന യോഗം പ്രതൃക്ഷ സമര പരിപാടികൾ നടത്താൻ തീരുമാനിച്ചു. സനോജ് പനക്കൽ,അഭിലാഷ് ചന്ദ്രൻ, ബിജു മുണ്ടുവേലി, സുരേഷ് ടി നായർ, ശൃാംബാബു, ടി.പി.രവിന്ദ്രൻ പിള്ള,അനന്തകൃഷ്ണൻ, ഇന്ദുകല എസ് നായർ,റ്റി.എ.ശിഹാബുദ്ദീൻ,തങ്കച്ചൻ,മാത്തുകുട്ടി ഏർത്തയിൽ,സൂരജ്ദാസ് പ്രസംഗിച്ചു.
أحدث أقدم