ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടിവീണ് പൊന്നാനി സ്വദേശിക്ക് ദാരുണാന്ത്യം !!


പൊന്നാനി: ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടിവീണ് പൊന്നാനി സ്വദേശിയ്ക്ക് ദാരുണാന്ത്യം. മാറഞ്ചേരി എളയിടത്ത് മാറാടിക്കൽ അലിഖാൻ (62) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടയിൽ തെലങ്കാനയിലെ വാറങ്കലിൽ വച്ചാണ് അപകടം സംഭവിച്ചത്.
താഴത്തെ ബെർത്തിൽ കിടന്ന അലിഖാന്റെ ദേഹത്തേക്ക് മുകളിലെ ബർത്ത് വീഴുകയായിരുന്നു.


أحدث أقدم