ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തി….കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാന്റീൻ അടച്ചുപൂട്ടി…


കോട്ടയം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന പരാതിയിൽ നടപടി. ശനിയാഴ്ച കാന്റീനിൽ നിന്ന് വാങ്ങിയ ബിരിയാണിയിലാണ് പുഴുവിനെ കണ്ടെത്തിയത്. കാന്റീൻ വളരെ മോശം രീതിയിലാണ് പ്രവർത്തിച്ചിരുന്നതെന്നും സൂപ്രണ്ടിന് രേഖാമൂലം പരാതി നൽകിയാതായും ആശുപത്രിയിൽ ചികിത്സയിലുള്ള യുവാവ് പറഞ്ഞു.പോസ്റ്റ്‌മോർട്ടം നടത്തുന്ന മുറിയോട് ചേർന്നാണ് കാന്റീൻ പ്രവർത്തിക്കുന്നത്. ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാതെയായിരുന്നു പ്രവർത്തനമെന്നും കാന്റീൻ അടച്ചു പൂട്ടിയതായും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.


        

أحدث أقدم