രണ്ട് ജില്ലകളിൽ സ്കൂൾ അവധികനത്ത മഴ കണക്കിലെടുത്ത് പ്രൊഫഷണൽ കോളെജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി







തിരുവനന്തപുരം: കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് പത്തനംതിട്ട, വയനാട് ജില്ലകളിലെ പ്രൊഫഷണൽ കോളെജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്റ്റർമാർ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
എറണാകുളം, പത്തനംതിട്ട, ഇടുക്കി അടക്കമുള്ള ജില്ലകളിലെ മലയോര മേഖലകളിൽ രാത്രി യാത്രയ്ക്ക് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.
വ്യാഴാഴ്ച എല്ലാ ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. തിരുവനന്തപുരം പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗകോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.


أحدث أقدم