ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന ബ്യൂട്ടിപാർലറിൽ എത്തിയ യുവതിയോട് ലൈംഗികാതിക്രമത്തിന് ശ്രമം ജീവനക്കാരൻ പിടിയിൽ


ഏറ്റുമാനൂർ : യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ബ്യൂട്ടിപാർലർ ജീവനക്കാരനായ അന്യസംസ്ഥാന സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ സ്വദേശിയായ അർജുൻ ഭട്ടരായ് (29) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന ബ്യൂട്ടിപാർലറിൽ എത്തിയ യുവതിയോട്, ഇവിടുത്തെ ജീവനക്കാരനായ ഇയാൾ ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നു.പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷോജോ വർഗീസ്, എസ്.ഐ സൈജു, സി.പി.ഓമാരായ ഡെന്നി, വേണുഗോപാൽ, വിനേഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ്
ചെയ്തത്. കോടതിയിൽ ഹാജരാക്കിയ
ഇയാളെ റിമാൻ്റ് ചെയ്തു
أحدث أقدم