ഇടുക്കി വെൺമണിക്ക് സമീപം പട്ടയക്കുടിയിൽ പത്ത് വയസ്സുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പട്ടയക്കുടി ആനക്കുഴി സ്വദേശി തോട്ടത്തിൽ അജിയുടെ മകൻ ദേവാനന്ദ് (10) ആണ് മരണപ്പെട്ടത്. ദേവാനന്ദിനെ ഇന്നലെ രാത്രി വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
വെണ്മണി സെന്റ് ജോർജ് യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് ദേവാനന്ദ്. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.